അംഗലാവണ്യം ആവോളം പ്രദർശിപ്പിച്ച് ജാൻവി കപൂറിന്റെ ചടുല നൃത്തം; ജൂനിയർ എൻടിആർ നായകനാകുന്ന ദേവരയിലെ ദാവൂദി ഗാനം യൂട്യൂബിൽ തരംഗമാകുന്നു: വീഡിയോ കാണാം

ഹിറ്റുകള്‍ക്ക് പിറകെ സൂപ്പർഹിറ്റുകള്‍ നല്‍കി ലോകമെമ്ബാടുമുള്ള പ്രേക്ഷകരെ കൈപ്പിടിയില്‍ ഒതുക്കിയ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന, കൊരട്ടല ശിവ-എൻടിആർ ചിത്രം ‘ദേവര’യിലെ (Devara movie) ‘ദാവൂദി’ ഗാനം പുറത്തിറങ്ങി. പ്രേക്ഷകർ ഹൃദയത്താല്‍ സ്വീകരിച്ച ഗാനമിപ്പോള്‍ സെൻസേഷണല്‍ ഹിറ്റിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇതുംകൂടെ ചേർത്ത് റിലീസിന് മുന്നേ തന്നെ ചിത്രത്തിലെ മൂന്ന് ഗാനങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യഗാനം ‘ഫിയർ സോങ്ങ്’ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോള്‍ രണ്ടാമത്തെ ഗാനം ‘ചുട്ടമല്ലെ’ സോഷ്യല്‍ മീഡിയകളില്‍ വൈാറലായിരുന്നു. രണ്ട് ഭാഗങ്ങളായ് ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി സെപ്റ്റംബർ 27 മുതല്‍ തിയെറ്ററുകളിലെത്തും. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം അവതരിപ്പിക്കുന്നത് നന്ദമുരി കല്യാണ്‍ റാം. ‘ഭൈര’ എന്ന വില്ലൻ കഥാപാത്രമായ് സൈഫ് അലി ഖാൻ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത് ബോളിവുഡ് താരം ജാൻവി കപൂറാണ്. ജാൻവി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്....